ക്രിക്കറ്റ് മത്സരങ്ങളുടെ ഡിജിറ്റല്‍ സംപ്രേഷണാവകാശം സ്വന്തമാക്കി ഫെയ്‌സ്ബുക്ക്

ദുബായ്: ഐസിസി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മത്സരങ്ങളുടെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഡിജിറ്റല്‍ സംപ്രേഷണാവകാശം സ്വന്തമാക്കി ഫെയ്‌സ്ബുക്ക്. 2023 ഏകദിന ലോകകപ്പ് വരെയുള്ള ക്രിക്കറ്റ് മത്സരങ്ങളുടെ പുനഃസംപ്രേഷണം, വിശകലനം എന്നിവ ഫെയ്‌സ്ബുക്കാണ് കൈകാര്യം ചെയ്യുക. 2019 ക്രിക്കറ്റ് ലോകകപ്പിന് സമൂഹമാധ്യമങ്ങളില്‍ ലഭിച്ച സ്വീകാര്യതയെത്തുടര്‍ന്നാണ് തീരുമാനം.

ഇതോടെ ഐസിസി പുരുഷവനിത ട്വന്റി-20 ലോകകപ്പുകള്‍, വനിതാ ഏകദിന ലോകകപ്പ്, ടെസ്റ്റ് ചാമ്പ്യന്‍ഷിപ് ഫൈനല്‍, പുരുഷ ഏകദിന ലോകകപ്പ് 2023 തുടങ്ങിയ മത്സരങ്ങളുടെ ഡിജിറ്റല്‍ അവകാശം ഫെയ്‌സ്ബുക്കിനായിരിക്കും. അതേസമയം, മത്സരങ്ങളുടെ തല്‍സമയ സംപ്രേഷണം പഴയതു പോലെ തന്നെ തുടരും.

Top