ഇന്ത്യയില്‍ ഡിജിറ്റല്‍ പേമെന്റ് രംഗം കുതിക്കുന്നു

ദില്ലി: രാജ്യത്തെ മറ്റ് ഇടപാടുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഡിജിറ്റല്‍ പേമെന്റ് രംഗത്ത് വന്‍ കുതിപ്പുണ്ടാകുന്നതായി റിപ്പോര്‍ട്ട്. 2025 ആകുമ്പോഴേക്കും മറ്റ് പേമെന്റ് മാര്‍ഗങ്ങളെ അപേക്ഷിച്ച് വിപണിയുടെ 71.7 ശതമാനവും ഡിജിറ്റല്‍ പേമെന്റ് സംവിധാനമാകുമെന്നാണ് എസിഐ വേള്‍ഡൈ്വഡ് റിപ്പോര്‍ട്ട് പറയുന്നത്.

2020ല്‍ ചൈനയേക്കാള്‍ വളരെ മുന്നിലാണ് ഇന്ത്യയെന്ന് റിപ്പോര്‍ട്ട് പറയുന്നു. 25.5 ബില്യണ്‍ റിയല്‍ ടൈം പേമെന്റുകളാണ് ചൈനയേക്കാള്‍ ഇന്ത്യയില്‍ നടന്നത്. 2020 ലെ ആകെ പേമെന്റുകളുടെ 15.6 ശതമാനം ഡിജിറ്റല്‍ പേമെന്റുകളും 22.9 ശതമാനം ഇലക്ട്രോണിക് പേമെന്റുകളുമായിരുന്നു. 61.4 ശതമാനം നേരിട്ടുള്ള പണമിടപാടായിരുന്നു.

2025 ആകുമ്പോഴേക്കും ഇന്‍സ്റ്റന്റ് പേമെന്റ് 37.1 ശതമാനമാവും. ഇലക്ട്രോണിക് പേമെന്റ് 34.6 ശതമാനമായി വളരും. നേരിട്ടുള്ള പണമിടപാട് 28.3 ശതമാനമാകുമെന്നും പഠനം പറയുന്നു. 2024 ല്‍ റിയല്‍ ടൈം പേമെന്റ്സിന്റെ ഷെയര്‍ ഇലക്ട്രോളിക് ട്രാന്‍സാക്ഷന്റെ 50 ശതമാനത്തില്‍ അധികമാവും.

 

Top