രാജ്യത്തെ ഹിന്ദു മുസ്ലീം ജനസംഖ്യ തുല്യമാകും; വര്‍ഗീയ പരാമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്

Digvijaya Singh

ന്യൂഡല്‍ഹി: വര്‍ഗീയ പരാമര്‍ശവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. ഇന്ത്യയില്‍ ഹിന്ദുക്കളുടെ പ്രത്യുല്‍പാദന നിരക്ക് കുറയുകയും മുസ്ലീങ്ങളുടെ പ്രത്യുത്പാദന നിരക്ക് കൂടുകയും ആണെന്നും, ഈ സ്ഥിതി തുടര്‍ന്നാല്‍ 2028ഓടെ രാജ്യത്തെ ഹിന്ദു മുസ്ലീം ജനസംഖ്യ തുല്യമാകുമെന്നുമായിരുന്നു ദിഗ് വിജയ് സിംഗിന്റെ പരാമര്‍ശം.

1951ലെ പഠന റിപ്പോര്‍ട്ടിനെ ഉദ്ധരിച്ചാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായിരുന്ന ദിഗ് വിജയ് സിംഗിന്റെ വിവാദ പരാമര്‍ശം. ഹിന്ദു മുസ്ലീം വിഭാഗങ്ങളുടെ പ്രത്യുത്പാദന നിരക്ക് കുറയുകയാണെന്ന് ദിഗ് വിജയ് സിംഗ് പറഞ്ഞു.

നിലവില്‍ ഹിന്ദുക്കളുടെ പ്രത്യുല്‍പാദന നിരക്ക് 2.3%വും മുസ്ലീങ്ങളുടെ പ്രത്യുല്‍പാദന നിരക്ക് 2.7% ആണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ രണ്ടായിരത്തി ഇരുപത്തി എട്ടോടെ രാജ്യത്തെ ഹിന്ദു മുസ്ലീം ജനസംഖ്യ തുല്യമാകും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഹിന്ദു വോട്ടുകള്‍ ലക്ഷ്യമാക്കിയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ വര്‍ഗീയ പരാമര്‍ശം. മുസ്ലീങ്ങളുടെ ജനസംഖ്യയെ കുറിച്ചും ഈ മാസം ആദ്യം ദിഗ് വിജയ് സിംഗ് വിവാദ പരാമര്‍ശം നടത്തിയിരുന്നു. ഹിന്ദുത്വ നിലപാടുമായി ബിജെപിയുടെ കയ്യിലുള്ള ഹിന്ദു വോട്ടുകള്‍ പിടിച്ചെടുക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

Top