വഗേലക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് ദിഗ്‌ വിജയ് സിങ്

ന്യൂഡല്‍ഹി: വിമത നേതാവ് ശങ്കര്‍ സിങ് വഗേലക്കെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്.

കോണ്‍ഗ്രസ് വിട്ട വഗേല ഗുജറാത്ത് രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അഹമ്മദ് പട്ടേലിന് വോട്ട് ചെയ്തില്ലെന്ന് വെളിപ്പെടുത്തിയിരുന്നു. കോണ്‍ഗ്രസ് തോല്‍ക്കുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ അവരെ പിന്തുണക്കുന്നതില്‍ കാര്യമില്ലെന്നായിരുന്നു വഗേലയുടെ പ്രതികരണം, ഇതിനെതിരെയാണ് സിങ് വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ കാലങ്ങളില്‍ വഗേലക്ക് വേണ്ടി പാര്‍ട്ടി ചെയ്തു നല്‍കിയ കാര്യങ്ങള്‍ അദ്ദേഹം മറക്കാന്‍ പാടില്ലായിരുന്നു. അഹമ്മദ് പട്ടേലിന്റെ വിജയം ഉറപ്പാക്കാനാണ് അദ്ദേഹം ശ്രമിക്കേണ്ടിയിരുന്നതെന്നും ദിഗ് വിജയ് സിങ് പറഞ്ഞു.

Top