ഡിഐജി ഓഫീസ് മാര്‍ച്ച്: പൊലീസിനെ ആക്രമിച്ച സിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കൊച്ചി: ഡിഐജി ഓഫീസ് മാര്‍ച്ച് സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. മാര്‍ച്ചിനിടെ പോലീസിനെ ആക്രമിച്ച പെരുമ്പാവൂര്‍ സ്വദേശി അന്‍സാര്‍ അലിയെയാണ് അറസ്റ്റ് ചെയ്തത്.

എംഎല്‍എ എല്‍ദോ എബ്രഹാമിനു നേരെ ലാത്തിച്ചാര്‍ജ് നടത്തിയതിന് സെന്‍ട്രല്‍ എസ് ഐക്കെതിരെ നടപടിയെടുത്തതിനു പിന്നാലെയാണ് സിപിഐ പ്രവര്‍ത്തകര്‍ക്കെതിരായ പോലീസ് നടപടി. സിപിഐ ലോക്കല്‍ കമ്മിറ്റി അംഗമാണ് അന്‍സാര്‍ അലി. എറണാകുളം അസിസ്റ്റന്‍ഡ് കമ്മീഷണര്‍ കെ. ലാല്‍ജിയെ അക്രമിച്ചതിനാണ് സിപിഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത്. ഓട്ടോ ഡ്രൈവറാണ് അന്‍സാര്‍.

പോലീസിനെ ആക്രമിച്ച കേസില്‍ എല്‍ദോ ഏബ്രഹാമും പി രാജുവും പ്രതികളാണ്. ഇവരടക്കം 300 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ക്രൈം ഡിറ്റാച്ച്മെന്റിനാണ് കേസിന്റെ അന്വേഷണ ചുമതല.

മാര്‍ച്ചിനിടയില്‍ എല്‍ദോ എബ്രഹാം എംഎല്‍എയ്ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്തിയ സംഭവത്തില്‍ സെന്‍ട്രല്‍ എസ്.ഐക്കെതിരെ കഴിഞ്ഞ ദിവസം നടപടി എടുത്തിരുന്നു.

Top