ജാക്കി ചാനെ നെഗറ്റീവ് റോളിൽ സ്വീകരിക്കാൻ പ്രയാസമാണ് ; സോനു സൂദ്

സോനു സൂദ് കേന്ദ്രകഥാപാത്രമാകുന്ന പുതിയ ഇന്തോ-ചൈന ചിത്രമാണ് കുങ് ഫു യോഗ.

ചിത്രത്തിൽ സോനുവിനൊപ്പം അഭിനയിക്കുന്നത് നമ്മുടെയെല്ലാം സൂപ്പർ ആക്ഷൻ ഹീറോ ജാക്കി ചാനാണ്.

താരത്തിനൊപ്പമുള്ള അനുഭവങ്ങൾ പങ്കിടുകയാണ് ബോളിവുഡിന്റെ സൂപ്പർ വില്ലൻ സോനു സൂദ്.

വില്ലൻ കഥാപാത്രങ്ങൾ ചെയ്താലും സോനുവിനോട് ആരാധകർക്ക് ഇഷ്ടം കൂടുതലാണ്.

ജാക്കി ചാനെ നമ്മൾ ഇപ്പോഴും നല്ല കഥാപത്രങ്ങൾ അവതരിപ്പിച്ചാണ് കാണാറുള്ളത്. അതിനാൽ എനിക്ക് അദ്ദേഹത്തെ നെഗറ്റീവ് റോളിൽ കാണാൻ ബുദ്ധിമുട്ടാണ്.എന്നാൽ ഏറ്റെടുക്കുന്ന കഥാപാത്രത്തെ അദ്ദേഹം പൂർണ്ണമായി അവതരിപ്പിക്കുമെന്നും സോനു പറഞ്ഞു.

അദ്ദേഹത്തിനൊപ്പമുള്ള കുങ് ഫു യോഗ എനിക്ക് ലഭിച്ച ഏറ്റവും വലിയ അനുഭവമാണെന്നും, വളരെ ലാളിത്യമുള്ള ഒരു നല്ല മനുഷ്യനാണ് അദ്ദേഹമെന്നും സോനു കൂട്ടിച്ചേർത്തു.

കുങ് ഫു യോഗയിൽ അഭിനയിക്കുന്നതിന് ഭാഷ ഒരു പ്രശ്നമായിരുന്നില്ല , ഇംഗ്ലീഷിലാണ് ചിത്രീകരിച്ചിരുന്നത്, ജാക്കി ചാന് ഇന്ത്യക്കാരുടെ ഭക്ഷണ രീതിയോടും വലിയ താൽപര്യമാണെന്നും സോനു പറഞ്ഞു.

സ്റ്റാന്‍ലി ടോങ്ങാണ് ചിത്രം സംവിധാനം ചെയ്യുന്നത്

റിപ്പോർട്ട് : രേഷ്മ പി. എം

Top