ഹർത്താലിനെതിരെ വിത്യസ്തമായൊരു സമര മുറയുമായി ഫാദര്‍ ഡേവിസ് ചിറമ്മേൽ

തൃശ്ശൂര്‍: ഹര്‍ത്താലിനെതിരെ വിത്യസ്തമായൊരു സമര മുറയുമായി ഫാദര്‍ ഡേവിസ് ചിറമ്മേൽ രംഗത്ത്.

വയലത്തൂര്‍ ഇടവക വികാരി ഫാദര്‍ ഡേവിസ് ചിറമ്മേൽ കൈയ്യും കാലും കണ്ണും കെട്ടിയിട്ടാണ് ഹർത്താലിനെതിരെ പ്രതിഷേധിക്കുന്നത്. രാവിലെ പത്തുമുതല്‍ വൈകിട്ട് അഞ്ചുവരെയാണ് പ്രതിഷേധ സമരം.

ഹര്‍ത്താലിനെതിരെ നിരവധി പ്രതിഷേധങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും ഫാദര്‍ ചിറമ്മേലിന്റെ പ്രതിഷേധം തികച്ചും വിത്യസ്തമായ സമരരീതിയാണ്.

പള്ളിയങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ പന്തലിലായിരുന്നു തുടര്‍ച്ചയായി ഉണ്ടാകുന്ന ഹര്‍ത്താലുകള്‍ക്കെതിരെ ഫാദര്‍ ചിറമ്മേല്‍ പ്രതിഷേധിച്ചത്.

ഫാദറിന്റൈ പ്രതിഷേധത്തില്‍ 84 വയസ്സുള്ള വൃദ്ധ ഉള്‍പ്പെടെ നിരവധിപേര്‍ പിന്തുണയുമായി എത്തി.

പത്തുമാസത്തിനുള്ളില്‍ പ്രാദേശിക ജില്ലാതലത്തില്‍ കേരളത്തില്‍ നടക്കുന്ന നൂറാമത്തെ ഹര്‍ത്താലാണ് ഇന്ന് ആചരിക്കുന്നതെന്ന് ഫാദര്‍ ചൂണ്ടിക്കാട്ടുന്നു.

ഹര്‍ത്താലെന്ന വിപത്തിനെതിരെയാണ് തന്റെ സമരമെന്നും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോടല്ല പ്രതിഷേധമെന്നും  ഫാദര്‍ ഡേവിസ് ചിറമ്മേല്‍ കൂട്ടിച്ചേര്‍ത്തു.

Top