യുഎഇയില്‍ അടുത്ത മാസം മുതല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയും

ദുബായ്: യുഎഇയില്‍ അടുത്ത മാസം ഒന്നു മുതല്‍ പെട്രോളിന്റെയും ഡീസലിന്റെയും വില കുറയും. ഊര്‍ജ്ജവ്യവസായ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. സൂപ്പര്‍ 98 പെട്രോളിന് 2.63 ദിര്‍ഹമില്‍ നിന്ന് 2.56 ദിര്‍ഹമാക്കിയാണ് വില കുറച്ചത്. സ്‌പെഷ്യല്‍ 95 പെട്രോള്‍ അടുത്തമാസം 2.45 ദിര്‍ഹമിന് ലഭിക്കും. ഇപ്പോള്‍ ഇതിന് 2.51 ദിര്‍ഹമാണ് വില. ഡിസലിന് അടുത്തമാസം 2.66 ദിര്‍മായിരിക്കും വില (ഇപ്പോള്‍ 2.71ദിര്‍ഹം) നികുതി ഉള്‍പ്പെടെയുള്ള വിലയാണിത്.

2015 ഓഗസ്റ്റ് മുതല്‍ അന്താരാഷ്ട്ര വിപണിയിലെ എണ്ണവില അടിസ്ഥാനപ്പെടുത്തിയാണ് യുഎഇയിലും ഇന്ധന വില നിശ്ചയിക്കുന്നത്. കഴിഞ്ഞ കുറേ നാളുകളായി അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയതിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ട് മാസങ്ങളില്‍ രാജ്യത്തും വില വര്‍ദ്ധിപ്പിച്ചിരുന്നു. വെള്ളിയാഴ്ച വിയന്നയില്‍ ചേര്‍ന്ന ഒപെക് രാജ്യങ്ങളുടെ യോഗത്തില്‍ വെച്ച് എണ്ണ ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമായിരുന്നു.

Top