പുതുക്കിയ നിരക്ക് ഇന്ന് മുതല്‍;പെട്രോളിന് 83.50 ,ഡീസലിന് 76.85 രൂപയും

petrole

കൊച്ചി: പുതുക്കിയ വില പ്രകാരം കൊച്ചിയില്‍ പെട്രോളിന് 83.50 രൂപയും, ഡീസലിന് 76.85 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോള്‍ വില 84.83 രൂപയിലേക്കു താഴ്ന്നപ്പോള്‍ ഡീസല്‍ വില 78.11 രൂപയായി. കോഴിക്കോട് പെട്രോള്‍ വില 83.75 രൂപയും ഡീസല്‍ വില 77.11 രൂപയുമാണ്. .

കേന്ദ്ര സര്‍ക്കാര്‍ പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ ഒന്നര രൂപ കുറയ്ക്കുകയും എണ്ണക്കമ്പനികള്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ഒരു രൂപ കുറയ്ക്കുകയും ചെയ്തിരുന്നു. വ്യാഴാഴ്ചയാണ് ലിറ്ററിന് 2.50 രൂപ കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.

കേന്ദ്രം തീരുവ കുറച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നികുതിയിളവ് നല്‍കില്ലെന്ന് ധമന്ത്രി തോമസ് ഐസക് വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നു.

Top