ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവ്

fuel price

തിരുവനന്തപുരം: രാജ്യത്ത് ഡീസലിന്റെ വിലയില്‍ വീണ്ടും വര്‍ദ്ധനവ്. 26 പൈസയാണ് തിങ്കളാഴ്ച ഡീസലിന് കൂടിയത്. അതേ സമയം പെട്രോള്‍ വിലയില്‍ മാറ്റമില്ല. പുതുക്കിയ വില പ്രകാരം തിരുവനന്തപുരത്ത് ഡീസലിന് 96.15 രൂപയും, എറണാകുളത്ത് 94.20 രൂപയും, കോഴിക്കോട് 94.52 രൂപയുമാണ് വില. ഇതോടെ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഡീസലിന് 74 പൈസയാണ് രാജ്യത്ത് ഡീസലിന് വില കൂടിയത്.

മുംബൈയില്‍ 96.88 രൂപയാണ് പുതുക്കിയ ഡീസല്‍ വില. പെട്രോള്‍ വില മാറ്റമില്ലാതെ 107.26 ല്‍ തുടരുന്നു. ഡല്‍ഹിയില്‍ 89.07 രൂപയാണ് ഡീസലിന്. പെട്രോളിന് 101.19 രൂപയും. കൊല്‍ക്കത്തയില്‍ ഡീസല്‍ വില 92.17 രൂപയും പെട്രോളിന് 101.62 രൂപയുമാണ്. ചെന്നൈയില്‍ 93.69 രൂപയാണ് ഡീസല്‍ വില. പെട്രോളിന് 98.96 രൂപയും.

Top