കേരളത്തില്‍ ഡീസല്‍ വിലയില്‍ വര്‍ധന ; ലിറ്ററിന് 65 രൂപയ്ക്ക് മുകളില്‍

-petrol-diesel-

തിരുവനന്തപുരം: രാജ്യത്ത് ദിനംപ്രതി ഇന്ധനവില കുതിച്ചുയരുകയാണ്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ ആദ്യമായി ഡീസല്‍ വില ലിറ്ററിന് 65 രൂപയ്ക്ക് മുകളിലായി. രണ്ടാഴ്ചക്കുള്ളില്‍ പെട്രോള്‍ വിലയിലും ഒന്നര രൂപയിലേറെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു മാസത്തിനുള്ളില്‍ ഡീസല്‍ വിലയില്‍ മൂന്ന് രൂപയുടെ വര്‍ധനവുണ്ടായി.

ശനിയാഴ്ച കൊച്ചിയില്‍ ഡീസലിന്റെ വില 65 രൂപ 31 പൈസയും കാസര്‍ഗോഡില്‍ 66 രൂപയും കടന്നു. 20, 35 പൈസ എന്നിങ്ങനെ ദിവസേന ഉണ്ടായിരുന്ന വില വര്‍ധനയാണ് ഇപ്പോള്‍ 65 രൂപയില്‍ കൂടുതല്‍ ആയിരിക്കുന്നത്.
അതേസമയം ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതിനെ തുടര്‍ന്നാണ് പെട്രോളിയം കമ്പനികള്‍ പെട്രോള്‍ ഡീസല്‍ ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചിരിക്കുന്നത്.

പെട്രോള്‍ ഡീസല്‍ വില വര്‍ധനവിനോടൊപ്പം കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന നികുതിയും സാധരണക്കാരനെ വലക്കുകയാണ്. വില വര്‍ധനവിനെ നേരിടാന്‍ പെട്രോളിയം ഉത്പന്നങ്ങളുടെ നികുതി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കുറയ്ക്കാന്‍ തയ്യാറായാല്‍ സാധരണക്കാര്‍ക്ക് കൂടുതല്‍ ആശ്വാസമാകും.

Top