ഇന്ധനവിലയില്‍ നേരിയ വര്‍ധനവ്; പെട്രോള്‍ വില ലിറ്ററിന് ഇന്ന് ഒമ്പത് പൈസ കൂടി

fuel

കൊച്ചി: ഇന്ധനവിലയില്‍ നേരിയ വര്‍ധനവുണ്ടായി. പെട്രോള്‍ വില ലിറ്ററിന് ഇന്ന് ഒമ്പത് പൈസയും ഡീസലിന് 13 പൈസയും കൂടി. കഴിഞ്ഞ ദിവസം പെട്രോളിനും ഡീസലിനും യഥാക്രമം 22 പൈസയും 25 പൈസയും വീതം കൂടിയിരുന്നു.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില 73 രൂപ 66 പൈസയാണ്. ഡീസലിന്റെ വില 70.59 ആയും ഉയര്‍ന്നു. തിരുവനന്തപുരത്ത് പെട്രോള്‍, ഡീസല്‍ വില യഥാക്രമം 74.97 രൂപ, 71.95 രൂപ എന്നിങ്ങനെയാണ്. കോഴിക്കോട് പെട്രോളിന്റെ വില 73.98 ആയി ഉയര്‍ന്നു. ഡീസല്‍ വില 70.92 രൂപയാണ്.

Top