ഡീസലിന് വീണ്ടും വില കൂടി : 15 പൈസ വര്‍ധിച്ച് ലിറ്ററിന് 77.60 രൂപയായി

കൊച്ചി: സംസ്ഥാനത്ത് ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്. 15 പൈസയുടെ വര്‍ധനവാണ് ഇന്നുണ്ടായിട്ടുള്ളത്. ഇതോടെ കൊച്ചിയില്‍ ഡീസല്‍ ലിറ്ററിന് 77.60 രൂപയായി. അതേസമയം പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നു.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 80.76 രൂപയാണ് വില. വെള്ളിയാഴ്ച ഇന്ധനവിലയില്‍ മാറ്റമുണ്ടായിരുന്നില്ലെങ്കിലും കഴിഞ്ഞ ദിവസം ഡീസല്‍വില വര്‍ധിച്ചിരുന്നു

Top