ഡീസല്‍ വിലയില്‍ വീണ്ടും കുതിപ്പ്; ലിറ്ററിന് കൊച്ചിയില്‍ 73.97 രൂപ

petrol-diesel

കൊച്ചി: ചരിത്രത്തില്‍ റെക്കോര്‍ഡ് ഇട്ട് ഡീസല്‍ വില കുതിച്ചുയരുന്നു. പ്രളയക്കെടുതി നേരിടുന്ന ജനങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഡീസല്‍ വില വര്‍ദ്ധനവ്.ഡീസല്‍ ലിറ്ററിന് കൊച്ചിയില്‍ 73.97 രൂപയാണ് നിലവിലെ വില. ഇത് നഗരത്തിന് പുറത്ത് 75 രൂപയാണ്. ഒരു മാസത്തിനുള്ളില്‍ 2.52 രൂപയാണ് ഡീസലിന് കൂടിയിരിക്കുന്നത്.

73.99 രേഖപ്പെടുത്തിയ മെയ് മാസത്തിലാണ് ഡീസലിന്റെ വില റെക്കോര്‍ഡില്‍ എത്തിയത്. എന്നാല്‍ 75 രൂപയാണ് ഡീസലിന് തിരുവനന്തപുരത്ത് നിലവിലുള്ളത്. അതേസമയം പെട്രോളിന് കൊച്ചിയില്‍ 80.46 രൂപയാണ് വില. 81.32 രൂപയാണ് മെയ് 31ന് പെട്രോളിനുണ്ടായിരുന്നത്.

അസംസ്‌കൃത എണ്ണയുടെ വില അന്താരാഷ്ട്ര വിപണിയില്‍ ഉയരുന്നതോടൊപ്പം രൂപയുടെ മൂല്യം കൂപ്പുകുത്തുന്നതും ഇന്ധനവിലയില്‍ കനത്ത തിരിച്ചടിയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ക്രൂഡോയില്‍ വില ഇനിയും കൂടുമെന്നും ബാരലിന് 75 ഡോളറിന് മുകളില്‍ തുടരാന്‍ സാധ്യതയുണ്ടെന്നും അന്താരാഷ്ട്രാ ഊര്‍ജ ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു.

Top