രാജ്യത്ത് തുടര്‍ച്ചയായ പതിനെട്ടാം ദിവസവും ഡീസല്‍വില കൂടി; പെട്രോള്‍ വിലയില്‍ മാറ്റമില്ല

കൊച്ചി:രാജ്യത്ത് തുടര്‍ച്ചയായ പതിനെട്ടാം ദിവസവും ഡീസല്‍വില കൂടി. ഒരു ലിറ്റര്‍ ഡീസലിന് 45 പൈസയാണ് കൂടിയത്. അതേസമയം പെട്രോള്‍ വിലയില്‍ ഇന്ന് മാറ്റമില്ല.

കഴിഞ്ഞ പതിനെട്ട് ദിവസംകൊണ്ട് ഒരു ലിറ്റര്‍ ഡീസലിന് 9.92 രൂപയാണ് കൂടിയത്.നിലവില്‍ കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 75.72 രൂപയാണ് വില. പെട്രോളിന് 80.02 രൂപയും.

തുടര്‍ച്ചയായ പതിനേഴ് ദിവസത്തെ വര്‍ധനവിന് ശേഷമാണ് ഇന്ന് പെട്രോള്‍ വില മാറ്റമില്ലാതെ തുടരുന്നത്.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുറയുമ്പോഴും കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് വിലവര്‍ധിപ്പിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് എണ്ണക്കമ്പനികള്‍ പറയുന്നത്.

തുടര്‍ച്ചയായി 82 ദിവസം എണ്ണവിലയില്‍ മാറ്റം വരുത്താതിരുന്നതിനു ശേഷം ജൂണ്‍ ഏഴ് മുതലാണ് പ്രതിദിന വില പരിഷ്‌കരണം നടപ്പാക്കിയത്. അന്നു മുതല്‍ ദിവസവും വില വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്.

Top