ഡീസല്‍ വിലയില്‍ വര്‍ധവ്; പെട്രോള്‍ വിലയില്‍ മാറ്റമില്ല

fuel

ഒരു ഇടവേളയ്ക്ക് ശേഷം ഇന്ധന വിലയില്‍ വര്‍ധന. ഡീസല്‍ വിലയില്‍ 23 പൈസയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. എന്നാല്‍ പെട്രോള്‍ വിലയില്‍ മാറ്റമില്ല. കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി മാറ്റമില്ലതെ തുടര്‍ന്നിരുന്ന ഇന്ധനവിലയിലാണ് ഇന്ന് വര്‍ധന രേഖപ്പെടുത്തിയത്.

പെട്രോളിന് ജൂലൈ 17നും ഡീസലിന് ജൂലൈ 15നുമാണ് അവസാനമായി വില വര്‍ധിപ്പിച്ചത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് 1.25 രൂപയും പെട്രോളിന് 58 പൈസയും കുറയുകയും ചെയ്തിരുന്നു. പുതിയ വില വര്‍ധനയോടെ കൊച്ചി നഗരത്തില്‍ ഡീസലിന് 93.80 രൂപ എന്ന നിലയിലെത്തി.

Top