നട്ടംതിരിഞ്ഞ് ജനങ്ങള്‍ ; പെട്രോളിനും ഡീസലിനും ഇന്നും വിലകൂട്ടി

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും പെട്രോളിനും ഡീസലിനും വിലകൂട്ടി. പെട്രോളിന് 24 പൈസയും ഡീസലിന് 23 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്.

തിരുവനന്തപുരത്ത് പെട്രോള്‍ വില 84.05 രൂപയും ഡീസല്‍ വില 77. 99 രൂപയുമായി ഉയര്‍ന്നപ്പോള്‍ കൊച്ചിയില്‍ പെട്രോളിന് 82.72 രൂപയും, ഡീസലിന് 76.73 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 82.97 രൂപയും ഡീസലിന് 77 രൂപയുമാണ് ഇന്നത്തെ വില.

അതേസമയം ഇന്ധന വിലവര്‍ധനവില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫും യുഡിഎഫും ആഹ്വാനം ചെയ്തിരിക്കുന്ന ഹര്‍ത്താലും കോണ്‍ഗ്രസിന്റെ ബന്ദും പുരോഗമിക്കുകയാണ്.

Top