ഇന്ധന വിലയില്‍ നേരിയ കുറവ്; പെട്രോളിന് ഒന്‍പത് പൈസ കുറഞ്ഞു

fuel

കൊച്ചി: ഇന്ധന വിലയില്‍ നേരിയ കുറവ്. പെട്രോള്‍ ലിറ്ററിന് ഒന്‍പത് പൈസയും ഡീസലിന് 12 പൈസയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച 13 പൈസ കൂടിയതിനു ശേഷം ഇതുവരെ ഇന്ധന വിലയില്‍ കുറവ് വന്നിരുന്നില്ല.

കൊച്ചിയില്‍ 73രൂപ 13 പൈസയും തിരുവനന്തപുരത്ത് 74.44 രൂപയും കോഴിക്കോട് 73.45 രൂപയുമാണ് പെട്രോളിന്റെ ഇന്നത്തെ വില. ഡീസലിന് കൊച്ചിയില്‍ 69 രൂപ 48 പൈസയും തിരുവനന്തപുരത്ത് 70.82 രൂപയും കോഴിക്കോട് 69.80 രൂപയുമാണ്.

Top