ഇന്ധന വില മാറ്റമില്ല; ഒരു ലീറ്റര്‍ പെട്രോളിന് 79.47 രൂപയും ഡീസലിന് 72.64 രൂപയും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലയില്‍ ഇന്ന് മാറ്റമില്ല. തിരുവനന്തപുരത്ത് ഒരു ലീറ്റര്‍ പെട്രോളിന് ഇന്ന് 79.47 രൂപയും ഡീസലിന് 72.64 രൂപയുമാണ്. ചൊവ്വാഴ്ച പെട്രോളിന് ആറ് പൈസയും ഡീസലിന് ഏഴ് പൈസയും കുറഞ്ഞിരുന്നു. കഴിഞ്ഞ ജൂലൈ ഒന്നിനു പെട്രോളിന് 78.63 രൂപയും ഡീസലിന് 72.14 രൂപയുമായിരുന്നു. ജൂണില്‍ ഒന്നിനു പെട്രോളിന് 81.44 രൂപയും ഡീസലിന് 74.05 രൂപയുമായിരുന്നു.

Top