പെട്രോള്‍- ഡീസല്‍ കാറുകളുടെ വില്‍പ്പന പൂര്‍ണമായും നിര്‍ത്താന്‍ തയ്യാറെടുത്ത് ബ്രിട്ടന്‍

petrol-diesel

ലണ്ടന്‍: പെട്രോള്‍- ഡീസല്‍ എന്‍ജിന്‍ കാറുകളുടെ വില്‍പ്പന പൂര്‍ണമായും നിരോധിക്കാനൊരുങ്ങി ബ്രിട്ടന്‍.

രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ബ്രിട്ടീഷ് സര്‍ക്കാറിന്റെ ഈ കര്‍ശന നടപടി. ഇതുപ്രകാരം 2040ഓടെ രാജ്യത്ത് പുതിയ പെട്രോള്‍, ഡീസല്‍ കാറുകളുടെ വില്‍പ്പന പൂര്‍ണമായും നിരോധിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ബാറ്ററിയില്‍ നിന്നുള്ള ചാര്‍ജും, പെട്രോളും/ഡീസലും ഉപയോഗപ്പെടുത്തി ഓടുന്ന ഹൈബ്രിഡ് കാറുകളും നിരോധനത്തിന് കീഴില്‍ വരും. അതോടെ 2040നു ശേഷം ഇലക്ട്രിക് കാറുകള്‍ക്ക് മാത്രമേ ബ്രിട്ടനില്‍ പുതുതായി നിരത്തിലിറങ്ങാന്‍ അനുവദിക്കുകയുള്ളൂ.

നേരത്തെ പെട്രോള്‍- ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ച ഫ്രഞ്ച് സര്‍ക്കാറിന്റെ തീരുമാനത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ബ്രിട്ടണിന്റെ നടപടി.

ഇപ്പോള്‍ വായു മലിനീകരണം കാരണം 40,000ത്തോളം പേര്‍ വര്‍ഷം തോറും ബ്രിട്ടനില്‍ മരണത്തിന് കീഴടങ്ങുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്.

Top