മെക്‌സിക്കന്‍ പ്രതിരോധതാരം ഡിയഗോ റെയസ് ലോകകപ്പ് കളിക്കില്ല

reys

പ്രതിരോധതാരം ഡിയഗോ റെയസ് മെക്‌സിക്കോയ്ക്ക് വേണ്ടി ഇത്തവണ ലോകകപ്പ് കളിക്കില്ല. കാലിന്റെ പിന്‍തുട ഞരമ്പിനേറ്റ പരുക്കിനെ തുടര്‍ന്നാണ് റെയസിന് മത്സരത്തില്‍ നിന്നും പിന്മാറേണ്ടി വന്നത്. മെക്‌സിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്. റെയസിന് പകരം മെക്‌സിക്കന്‍ ക്ലബ് പച്ചൂക്കയുടെ എറിക്ക് ഗുട്ടിറെസിനെ ഉള്‍പ്പെടുത്തി.

പോര്‍ച്ചുഗീസ് ക്ലബ് പോര്‍ട്ടോയുടെ താരമായ റെയസിന് കഴിഞ്ഞമാസം നടന്ന ലീഗ് മത്സരത്തിനിടെയാണ് പരിക്കേറ്റത്. പരിക്ക് ഭേദമാകാന്‍ ഇനിയും സമയമെടുക്കുമെന്ന് വ്യക്തമായതോടെയാണ് താരത്തെ, ലോകകപ്പിന് ഒരു ദിവസം മാത്രം ശേഷിക്കെ ടീമില്‍ നിന്ന് ഒഴിവാക്കിയത്‌

ലോകകപ്പില്‍ ദക്ഷിണ കൊറിയ, ജര്‍മനി, സ്വീഡന്‍ എന്നിവരടങ്ങിയ ഗ്രൂപ്പിലാണ് ഡിയഗോ റെയസ് കളിക്കുന്നത്. ഞായറാഴ്ച ജര്‍മനിക്കെതിരെയാണ് മെക്‌സിക്കോയുടെ ആദ്യ മത്സരം.Related posts

Back to top