Diego Maradona says new role with Fifa is ‘one of the dreams of my life’

സൂറിച്ച്: രാജ്യാന്തര ഫുട്‌ബോള്‍ ഫെഡറേഷനായ ഫിഫയുടെ അംബാസഡറായി അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെ നിയമിച്ചു. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മറഡോണ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

ജീവിതത്തിലെ വലിയ ആഗ്രഹങ്ങളിലൊന്ന് സഫലമായി. ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ആള്‍ക്കാര്‍ക്കൊപ്പം നിന്ന് ഫിഫയില്‍ സുതാര്യത ഉറപ്പുവരുത്താന്‍ ശ്രമിക്കും ഫേസ്ബുക്കിലൂടെ മറഡോണ വ്യക്തമാക്കി.

ഫിഫ പ്രസിഡന്റ് ജിയോവാനി ഇന്‍ഫെന്റിനോയുമായുള്ള അടുപ്പമാണ് മറഡോണയുടെ പുതിയ പദവിക്ക് കാരണമെന്നാണ് സൂചന. ഫിഫ മുന്‍ പ്രസിഡന്റ് സെപ് ബ്ലാറ്ററുടെ കടുത്ത വിമര്‍ശകനായിരുന്നു മറഡോണ.

നൂറ്റാണ്ടിന്റെ ഫുട്‌ബോളറെ കണ്ടെത്താനുള്ള വോട്ടെടുപ്പില്‍ തന്നെ ഒതുക്കി പെലെയെ തിരഞ്ഞെടുത്തെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മറഡോണ ബ്ലാറ്ററുമായി ഉടക്കിയത്.

Top