died – kochi – women

കൊച്ചി: കൊച്ചി തോപ്പും പടിയില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. പാര്‍ക്ക് ചെയ്ത ലോറിയുടെ അടിയിലായാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മരിച്ചത് പന്തളം സ്വദേശിനി സന്ധ്യ ആണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.

ഫോര്‍ട്ട് കൊച്ചിയില്‍ ഭര്‍ത്താവ് അജിത്തിനൊപ്പം താമസിച്ചിരുന്ന സന്ധ്യയെ ഇന്നലെ രാത്രി എട്ട് മണി മുതലാണ് കാണാതായത്. പിന്നീട് തോപ്പുംപടിയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ലോറിക്കടിയില്‍ നിന്നും സന്ധ്യയുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു.

മൃതദേഹത്തില്‍ നിന്നും സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.സംഭവത്തെത്തുടര്‍ന്ന് ഭര്‍ത്താവ് അജിത്തിനേയും മറ്റു ചിലരേയും പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Top