കോണ്‍ഗ്രസ് പുന:സംഘടന; അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡ്: കെ.മുരളീധരന്‍

കോഴിക്കോട്: കോണ്‍ഗ്രസ് പുന:സംഘടനയില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണെന്ന് എം പി കെ.മുരളീധരന്‍. പുന:സംഘടനയില്‍ പരാതി ഉള്ളവര്‍ ഉണ്ടാകും. അവര്‍ക്ക് പരാതി പറയാന്‍ അവസരമുണ്ടെന്നും കെ മുരളീധരന്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ സംഘടന തെരഞ്ഞെടുപ്പ് ഉണ്ടാകും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് എംപിമാര്‍ പരാതിക്കത്ത് ഹൈക്കമാന്‍ഡിന് നല്‍കിയോ എന്ന് തനിക്ക് അറിയില്ല.

പുന:സംഘടന നിര്‍ത്തിവച്ചപ്പോള്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന് പ്രയാസമുണ്ടായിരിക്കാം.കഴിയുന്നത്ര സമവായമുണ്ടാക്കാനാണ് ശ്രമം. പാര്‍ട്ടിയില്‍ ചുരുക്കം ചില പ്രശ്‌നങ്ങള്‍ ഉണ്ട്. അത് ഉടന്‍ പരിഹരിക്കുമെന്നും കെ മുരളീധരന്‍ പറഞ്ഞു.

രമേശ് ചെന്നിത്തലയും ആയി തനിക്ക് തര്‍ക്കങ്ങള്‍ ഇല്ല. നേരത്തെ ഭിന്നത ഉണ്ടായിരുന്നു. അത് പരിഹരിച്ചെന്നും കെ മുരളീധരന്‍ കോഴിക്കോട് പറഞ്ഞു.വിദ്യാഭ്യാസ മേഖല മുഴുവന്‍ സ്വകാര്യ മേഖലയ്ക്ക് നല്‍കുന്നതിനോട് യോജിപ്പില്ലെന്നും കെ മുരളീധരന്‍ എം പി പറഞ്ഞു.

Top