കിട്ടാനുള്ള പണം കിട്ടിയില്ല, മാനേജരുടെ ആത്മഹത്യാ ഭീഷണി

dubai

ദുബായ് : കിട്ടാനുള്ള പണം തൊഴിലുടമ നല്‍കിയില്ലെന്നാരോപിച്ച് ദുബൈയില്‍ പ്രവാസി മാനേജര്‍ ഓഫീസിനുള്ളില്‍ തീ കൊളുത്തി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. 27കാരനായ ബംഗ്ലാദേശ് സ്വദേശിയാണ് ദുബൈയിലെ റെഫാ ഏരിയയിലെ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഓഫീസിലെത്തി ആത്മഹത്യാ ഭീഷണി മുഴക്കിയത്.

ഭീഷണിപ്പെടുത്തുകയും ബ്ലാക്‌മെയില്‍ ചെയ്യുകയും ചെയ്ത പ്രവാസി മാനേജരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ ഇയാള്‍ക്കെതിരെ ആത്മഹത്യാ ഭീഷണിക്ക് കുറ്റം ചുമത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്.

Top