പരീക്കറിന്റെ ചാരം തണുക്കുന്നത് വരെയെങ്കിലും കാക്കാമായിരുന്നു; ബിജെപിക്കെതിരെ ശിവസേന

Shiv sena against BJP

മുംബൈ: മനോഹര്‍പരീക്കറുടെ മരണത്തിന് തൊട്ടുപിന്നാലെ തിടുക്കപ്പെട്ട് മുഖ്യമന്ത്രിയെ തിരഞ്ഞെടുത്ത ബിജെപിയുടെ നടപടിയെ വിമര്‍ശിച്ച് ശിവസേന രംഗത്ത്. അധികാരത്തിനു വേണ്ടിയുള്ള നാണംകെട്ട കളിയാണിത്, പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ തിടുക്കം കാണിച്ച ബിജെപി പരീക്കറുടെ ചിതകത്തിയമരാന്‍ പോലും കാത്തുനിന്നില്ലെന്നും ശിവസേന വിമര്‍ശിച്ചു. ശിവസേനയുടെ മുഖപത്രമായ സാംനയിലാണ് ബിജെപിക്കെതിരേയുള്ള രൂക്ഷ വിമര്‍ശനം.

‘ചൊവ്വാഴ്ച വരെ ബിജെപി കാത്തുനിന്നിരുന്നെങ്കില്‍ സര്‍ക്കാര്‍ താഴെ വീഴുമായിരുന്നു. മാത്രമല്ല ഒരു ഉപമുഖ്യമന്ത്രി കോണ്‍ഗ്രസ്സിലേക്ക് പോകുമായിരുന്നു’, സാംനയിലെ ലേഖനത്തില്‍ സേന അവകാശപ്പെടുന്നു. ‘അവസാനം പൂച്ചയെപ്പോലെ തങ്ങളുടെ പങ്ക് കാത്തു നിന്നവര്‍ തിങ്കളാഴ്ച രാത്രി സാവന്തിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതോടെ തങ്ങളുടെ കളി അവസാനിപ്പിച്ചു. ജനാധിപത്യത്തിന്റെ ഭീകരമായ അവസ്ഥയാണിത്. പരീക്കറിന്റെ ചാരം കത്തിയെരിഞ്ഞ് തണുക്കുന്നത് വരെയെങ്കിലും അവര്‍ക്ക് കാത്തുനില്‍ക്കാമായിരുന്നു. സത്യപ്രതിജ്ഞ ചൊല്ലാന്‍ ചൊവ്വാഴ്ച വരെ കാത്തുനിന്നിരുന്നെങ്കില്‍ എന്ത് സംഭവിക്കുമായിരുന്നു.-ശിവസേന ചോദിച്ചു.

Top