താന്‍ ക്വാറന്റീനില്‍ ആയിരുന്നില്ല; ഇ.പി.ജയരാജന്റെ ഭാര്യ

തിരുവനന്തപുരം: താന്‍ ക്വാറന്റീന്‍ ലംഘിച്ചിട്ടില്ലെന്നും പേരക്കുട്ടികളുടെ പിറന്നാളിന് കൊടുക്കാന്‍ ആഭരണങ്ങള്‍ എടുക്കാനാണ് ബാങ്കില്‍ പോയതെന്നും മന്ത്രി ഇ.പി.ജയരാജന്റെ ഭാര്യ പി.കെ ഇന്ദിര. ഇ പി ജയരാജന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇന്ദിര പ്രതികരിച്ചത്. ലോക്കറില്‍ നിന്ന് ആഭരണം എടുത്ത് പത്ത് മിനുട്ടിനുള്ളില്‍ ബാങ്കില്‍ നിന്നിറങ്ങിയെന്നും ആ സമയത്ത് താന്‍ ക്വാറന്റീനിലായിരുന്നില്ലെന്നും ഇന്ദിര പറഞ്ഞു.

https://www.facebook.com/watch/?v=610171576293781&extid=cCLQWaAVsSsLnRPT

”കഴിഞ്ഞ വ്യാഴാഴ്ച ഞാന്‍ ബാങ്കില്‍ പോയിരുന്നു. എന്റെ പേരക്കുട്ടികളുടെ പിറന്നാളാണ് 25നും 27നും. അവരുടെ സ്വര്‍ണ്ണമെടുക്കാനാണ് ഞാന്‍ ബാങ്കില്‍ പോയത്. എന്റെ പേരക്കുട്ടികള്‍ക്ക് സമ്മാനം കൊടുക്കുന്നത് അത്രയും മോശം പ്രവര്‍ത്തിയണോ! സ്വര്‍ണ്ണമെടുത്ത് പത്തുമിനുട്ടിനുള്ളില്‍ ബാങ്കില്‍ നിന്ന് ഇറങ്ങി. അപ്പോള്‍ ഞാന്‍ ക്വാറന്റീനിലായിരുന്നില്ല. അടുത്ത ദിവസം തന്നെ തിരുവനന്തപുരത്തേക്ക് പോകും. പിന്നെ 25 ന് ശേഷമേ തിരിച്ചുവരു എന്നുള്ളതുകൊണ്ടാണ് ബാങ്കില്‍ പോയത്. അല്ലെങ്കില്‍ പോകില്ലായിരുന്നു…” – ഇന്ദിര ഫേസ്ബുക്കിലൂടെ പറഞ്ഞു. തനിക്കെതിരെ മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകളാണ് പ്രചരിപ്പിക്കുന്നതെന്നും പി.കെ.ഇന്ദിര പറഞ്ഞു.

Top