ആദ്യം സ്വന്തം മണ്ഡലത്തില്‍ ജയിക്കാന്‍ നോക്ക്, മോദിക്ക് മമതയുടെ മാസ് മറുപടി

mamatha

കൊല്‍ക്കത്ത വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ ശക്തി തെളിയിക്കാനുള്ള ബിജെപി നീക്കത്തിന് തക്ക മറുപടി നല്‍കി
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളിലെ വിജയത്തെക്കുറിച്ചു സ്വപ്നം കാണുന്നതിനു മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങും സ്വന്തം ലോക്‌സഭാ സീറ്റുകളിലെ വിജയമാണ് ഉറപ്പിക്കേണ്ടതെന്ന് മമതാ ബാനര്‍ജി. പറഞ്ഞു.

ബംഗാളില്‍ ബിജെപിക്കാരില്ല. അതിനാല്‍ സംസ്ഥാനത്തെ രീതികള്‍ അറിയാത്ത പുറത്തുനിന്നുള്ളവരെ ബംഗാളിലെത്തിക്കുകയാണ് ബിജെപി ചെയ്യുന്നത് ഈ നേതാക്കള്‍ക്ക് സംസ്ഥാനത്തിന്റെ സംസ്‌കാരത്തെക്കുറിച്ച് യാതൊരു അറിവും ഇല്ലെന്നും മമതാ ബാനര്‍ജി കുറ്റപ്പെടുത്തി.

ബംഗാളിനു സ്വന്തം കാര്യം നോക്കാന്‍ അറിയാം. പുറത്തുനിന്നുള്ളവരെ ബംഗാളിന് ആവശ്യമില്ല. യോഗി ആദിത്യനാഥ് സ്വന്തം സംസ്ഥാനത്തെ കാര്യം നോക്കണം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു വാരാണസിയില്‍ വിജയിക്കാന്‍ സാധിക്കുമോ? എന്നും അവര്‍ ചോദിച്ചു.

അതേസമയം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ സീറ്റുറപ്പിക്കാനാണ് ബിജെപി നീക്കം. അതിന്റെ ഭാഗമായി ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളില്‍ റാലി നടത്തിയിരുന്നു. റാലിയില്‍ ബംഗാള്‍ സര്‍ക്കാര്‍ തൃണമൂലിനെതിരെ രൂക്ഷ വിമര്‍ശനമാണ് മോദി ഉയര്‍ത്തിയത്.

ഇടത്തരക്കാരുടെ ആഗ്രഹങ്ങളെ തൃണമൂല്‍ കോണ്‍ഗ്രസ് ഇല്ലാതാക്കുകയാണെന്നു പ്രധാനമന്ത്രി ആരോപിച്ചു. വിദ്യാഭ്യാസത്തിനായി നികുതി കൊടുക്കേണ്ടുന്ന രാജ്യത്തെ ഏക സംസ്ഥാനം ബംഗാളാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബംഗാളിന്റെ വികസന കാര്യത്തില്‍ തൃണമൂല്‍ അലംഭാവം കാണിക്കുകയാണെന്നും കേന്ദ്രസര്‍ക്കാര്‍ കോടികളാണ് ബംഗാളിനു വേണ്ടി ചെലവഴിക്കുന്നതെന്നും മോദി റാലിയില്‍ പറഞ്ഞു.

Top