സി.ബി.ഐ തിരക്കഥ എഴുതിയ സ്വാമി, തട്ടിപ്പിനും തിരക്കഥ എഴുതിയോ ?

കോഴിക്കോട് : മൂന്ന് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ തിരക്കഥാകൃത്ത് എസ്എൻ സ്വാമി ഉൾപ്പെടെ നാല് പേർക്കെതിരെ പോലീസ് കേസെടുത്തു. ഭൂമി ഈടായി നൽകിയാൽ 50 കോടി രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം വാങ്ങി തട്ടിപ്പ് നടത്തിയെന്നാണ് പരാതി.

എസ്.എൻ. സ്വാമിക്ക് പുറമെ പാലക്കാട് സ്വദേശികളായ ടി.പി. ജയകൃഷ്ണൻ, ഭാര്യ ഉഷാ ജയകൃഷ്ണൻ, ജിതിൻ ജയകൃഷ്ണൻ എന്നിവർക്കെതിരെയാണ് നിർമാതാവിന്റെ പരാതിയിൽ കസബ പൊലീസ് കേസെടുത്തത്.

നിർമ്മാതാവ് സ്വർഗചിത്ര അപ്പച്ചൻ (പിപി എബ്രഹാം) ആണ് കോഴിക്കോട് കസബ പോലീസിൽ പരാതി നൽകിയത്. സഭവത്തിൽ വിശദമായ അന്വേഷണം നടത്തി വരികയാണ്

Top