മുതിര്‍ന്ന നേതാവിനെ കൊണ്ട് കാല് പിടിപ്പിക്കുന്ന രാഹുല്‍ ഗാന്ധി; സത്യാവസ്ഥ ഇതാണ്

ന്യൂഡല്‍ഹി: രാഹുല്‍ മുതിര്‍ന്ന നേതാവിനെ കൊണ്ട് കാല് പിടിപ്പിക്കുന്നു വെന്ന പേരില്‍ പ്രചരിക്കുന്ന ചിത്രം വ്യാജമെന്ന് കണ്ടെത്തല്‍. ചത്തീസ്ഗഡില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരമേറ്റ ദിവസം മുതിര്‍ന്ന നേതാവിനെ കൊണ്ട് കാല് പിടിപ്പിക്കുന്ന രാഹുല്‍ ഗാന്ധി എന്ന പേരിലാണ് ചിത്രം പ്രചരിച്ചത്.

സത്യപ്രതിജ്ഞ വേദിയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ടി എസ് സിങ് ഡിയോ രാഹുല്‍ ഗാന്ധിയുടെ കാല്‍തൊട്ട് വന്ദിക്കുന്ന ചിത്രമാണ് വ്യാജമെന്ന് തെളിഞ്ഞത്. ഈ ചിത്രം ‘ഇന്ത്യ എഗെയ്ന്‍സ്റ്റ് പെസ്റ്റിറ്റിയൂഡ്’ എന്ന ഫേസ്ബുക്ക് പേജ് വഴിയാണ് വ്യാപകമായി പ്രചരിപ്പിച്ചത്. ”48 കാരനായ മുതിര്‍ന്ന നേതാവ് 80 കാരനായ യുവ നേതാവിനെ അനുഗ്രഹിക്കുന്നു, എന്റെ സുഹൃത്ത് പപ്പു ജി വലിയവനാണ് ” എന്ന തലക്കെട്ടിലായിരുന്നു ചിത്രം പ്രചരിച്ചിരുന്നത്.

Did senior Congress leader touch Rahul Gandhis feet

ചിത്രം പുറത്തു വന്നതിനെ തുടര്‍ന്ന് ഇതിന്റെ സത്യാവസ്ഥ എന്താണെന്ന് ആരാഞ്ഞ് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു. ഇതോടെയാണ് മന്ത്രി മറുപടിയുമായി എത്തിയത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ വേദിയില്‍ വെച്ച് എല്ലാവരുടെയും കാല് തൊട്ട് വണങ്ങിയെന്നും എന്നാല്‍ രാഹുലിന്റെ സമീപമെത്തിയപ്പോള്‍ അദ്ദേഹം തന്നെ കാല് തൊട്ടു വന്ദിക്കാന്‍ അനുവദിക്കാതെ കൈ പിടിച്ച് അഭിനന്ദിക്കുകയായിരുന്നെന്നുമായിരുന്നു സിങ് ഡിയോയുടെ മറുപടി.

‘മന്‍മോഹന്‍സിങ് ജി കൈയില്‍ പിടിച്ചിരുന്ന ബൊക്കെയില്‍ നിന്ന് വലിയൊരു നൂല്‍ രാഹുലിന്റെ കാലിനടുത്തേക്ക് തൂങ്ങി നിന്നിരുന്നു. അത് നീക്കം ചെയ്യാന്‍ ഞാന്‍ കുനിഞ്ഞിരുന്നു. ചിലപ്പോള്‍ ഈ ചിത്രമാവാം മോര്‍ഫ് ചെയ്ത് പ്രചരിപ്പിക്കുന്നത്’ മന്ത്രി പറഞ്ഞു. ചിത്രം സൂഷ്മതയോടെ നോക്കിയാല്‍ അദ്ദേഹം പറഞ്ഞത് ശരിയാണെന്ന് മനസ്സിലാക്കാനാവും.

Top