പാക്കിസ്ഥാനുമായി മോദിക്ക് രഹസ്യധാരണ; വിമര്‍ശനവുമായി കെജ്‌രിവാള്‍

ന്യൂഡല്‍ഹി: നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രഹസ്യധാരണകളുണ്ടെന്ന് കെജ്രിവാള്‍ പറഞ്ഞു.

‘പാക്കിസ്ഥാനും ഇമ്രാന്‍ഖാനും മോദിയെ പരസ്യമായി പിന്തുണയ്ക്കുകയാണ്. മോദിക്ക് അവരുമായി രഹസ്യധാരണയുണ്ടെന്ന ഇതിലൂടെ വ്യക്തമായിരിക്കുകയാണ്,’. ‘എല്ലാവരും ചോദിക്കുകയാണ് പുല്‍വാമയില്‍ ഫെബ്രുവരി 14ന് നമ്മുടെ ധീരരായ സൈനികരെ പാക്കിസ്ഥാന്‍ കൊന്നത് മോദിയെ സഹായിക്കാനാണോ’ കെജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

ബി.ജെ.പി. വീണ്ടും അധികാരത്തിലെത്തിയാലാണ് കശ്മീര്‍പ്രശ്‌നത്തില്‍ ഇന്ത്യയുമായി സമാധാന ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സാധ്യതയെന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇന്നലെ പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ഇന്ത്യയിലെ പ്രതിപക്ഷ നേതാക്കള്‍ വിമര്‍ശനവുമായ രംഗത്തെത്തിയിരുന്നു.

Top