മാസ്‌ക് ധരിച്ചില്ല; വനിതാ കോണ്‍സ്റ്റബിളിനോട് തട്ടിക്കയറി രവീന്ദ്ര ജഡേജ

രാജ്‌കോട്ട്: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത വനിതാ ഹെഡ് കോണ്‍സ്റ്റബിളിനോട് വാക്കേറ്റം നടത്തി ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജ. തിങ്കളാഴ്ച രാത്രി ഏകദേശം ഒമ്പത് മണിയോടെ ഭാര്യയുമൊത്ത് കാറില്‍ സഞ്ചരിക്കവെ കിസാന്‍പര ചൗക്കില്‍ വെച്ചാണ് മഹില പൊലീസ് സ്റ്റേഷനിലെ വനിതാ ഹെഡ് കോണ്‍സ്റ്റബിള്‍ സോനല്‍ ഗോസായ് ജഡേജയുടെ കാര്‍ തടഞ്ഞത്.

പോലീസ് ഉദ്യോഗസ്ഥ മാസ്‌ക് ധരിക്കാതിരുന്നതിന് പിഴയടയ്ക്കാന്‍ ആവശ്യപ്പെടുകയും ലൈസന്‍സ് ചോദിക്കുകയും ചെയ്തതാണ് താരത്തെ പ്രകോപിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇരുവരും ഇതുവരെ പരാതിയൊന്നും നല്‍കിയിട്ടില്ല.

എന്നാല്‍ താരത്തിന്റെ ഭാര്യ മാസ്‌ക് ധരിച്ചിരുന്നോ എന്ന് അന്വേഷിക്കുമെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ മനോഹര്‍സിങ് വ്യക്തമാക്കി. അതേസമയം സംഭവത്തിനു പിന്നാലെ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ട സോനല്‍ ഗോസായിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Top