ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചിട്ടില്ല; ആരോപണം തള്ളി ചൈനീസ് വക്താവ്

ന്യൂഡല്‍ഹി: ചൈനീസ് സേനാ ഹെലികോപ്ടറുകള്‍ ഇന്ത്യയുടെ വ്യോമാതിര്‍ത്തി ലംഘിച്ചുവെന്ന ആരോപണം തള്ളി ചൈനീസ് വക്താവ്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയ്ക്കുമീതെ രണ്ട് ചൈനീസ് സേനാ ഹെലികോപ്ടറുകള്‍ ശനിയാഴ്ച്ച അതിര്‍ത്തി ലംഘിച്ചുവെന്ന് ഇന്ത്യ ആരോപിച്ചിരുന്നു.

ആരോപണം തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചൈന രംഗത്തു വന്നത്. ചൈനീസ് ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ അതിര്‍ത്തി കടന്നിട്ടില്ലെന്നും അതിര്‍ത്തിക്ക് സമീപം ചൈന പട്രോളിങ്ങും സൈനിക അഭ്യാസങ്ങളും മാത്രമാണ് ചെയ്തതെന്നും ചൈന അറിയിച്ചു.

അതിര്‍ത്തിയുമായി ബന്ധപ്പെട്ട് തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ ചൈന വ്യോമാതിര്‍ത്തി ലംഘിക്കുന്നത് തുടര്‍ച്ചയായാണ്. ഇന്ത്യന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നാണ് ചൈനീസ് വൃത്താന്തം.

Top