തന്റെ പേര് പരാമര്‍ശിച്ചില്ല; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ മുന്‍ ഇന്ത്യന്‍ താരം

കൊല്‍ക്കത്ത: 2012ല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ പരാജയപ്പെടുത്തി ആദ്യമായി ഐ.പി.എല്‍ കിരീടം നേടിയതിന്റെ വാര്‍ഷികത്തില്‍ തന്റെ പേര് പരാമര്‍ശിക്കാത്തതിനാല്‍ ഐ.പി.എല്‍ ടീം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ മുന്‍ ഇന്ത്യന്‍ താരം. കൊല്‍ക്കത്തയുടെ ട്വീറ്റില്‍ തന്റെ പേര് പരാമര്‍ശിച്ചില്ലെന്നും ഇത് അപമാനകരമാണെന്നും കാണിച്ച് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരിയാണ് രംഗത്തെത്തിയത്.

ആരാധകരോട് പ്രിയപ്പെട്ട നിമിഷം ഏതാണെന്ന് ചോദിച്ചായിരുന്നു കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ട്വീറ്റ് ചെയ്തത്. ട്വീറ്റിനൊപ്പം മന്‍വീന്ദര്‍ ബിസ്ല, ഗൗതം ഗംഭീര്‍, ബ്രണ്ടന്‍ മക്കല്ലം, സുനില്‍ നരെയ്ന്‍, ബ്രെറ്റ് ലീ എന്നിവരെ ടാഗ് ചെയ്തിരുന്നു. ഒപ്പം വിജയാഘോഷത്തിന്റെ വിവിധ ചിത്രങ്ങളും ട്വീറ്റ് ചെയ്തു.എന്നാല്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും മനോജ് തിവാരിയെ ട്വീറ്റില്‍ ഉള്‍പ്പെടുത്തിയില്ല. ഇത് താരത്തെ പ്രകോപിപ്പിച്ചു. ഓര്‍മകള്‍ എന്നെന്നും നിലനില്‍ക്കും എന്ന് പറഞ്ഞ താരം തന്നേയും ബംഗ്ലാദേശ് ഓള്‍റൗണ്ടല്‍ ഷാക്കിബുല്‍ ഹസ്സനേയും ഒഴിവാക്കിയത് അപമാനകരമാണെന്നും കൂട്ടിച്ചേര്‍ത്തു.

Top