Did a Slow Gulf Stream Make the East Coast Blizzard Worse

ഗള്‍ഫ് നാടുകളില്‍ കനത്ത തണുപ്പ് തുടരുന്നു.സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ മഞ്ഞുവീഴ്ചയും കനത്ത ശീതകാലാവസ്ഥയും തുടരുകയാണ്. സൗദിയുടെ പലഭാഗത്തും മഞ്ഞുവീഴ്ച അനുഭവപ്പെടുന്നുണ്ട്. കനത്ത തണുപ്പിനെ തുടര്‍ന്ന് സ്‌കൂളുകള്‍ക്ക് അവധി നല്‍കാനും സാധ്യതയുണ്ട്. മൂന്ന് ദിവസമായി രാജ്യം അതിശൈത്യത്തിന്റെ പിടിയിലാണ്.

ശൈത്യകാലം തുടങ്ങിയതിന് ശേഷവുള്ള ഏറ്റവും കൂറഞ്ഞ താപനിലയിലൂടെയാണ് യുഎഇയും കടന്നുപോകുന്നത്. മിക്കയിത്തും താപനില പതിനാലുഡിഗ്രിയിലും താഴെയാണ്. റാസല്‍ഖൈമയിലെ ജബല്‍ജയിസിലാണ് ഏറ്റവും താഴ്ന്ന താപനില രേഖപ്പെടുത്തിയത്.

ജബൈല്‍ ജയ്‌സില്‍ ഇന്നലെ അര്‍ദ്ധരാത്രിയില്‍ താപനില പൂജ്യം ഡിഗ്രിയിലും താഴെ എത്തി.ശക്തമായ കാറ്റും രാജ്യമെമ്പാടും അനുഭവപ്പെടുന്നുണ്ട്. കരാമയില്‍ ഒരു മരം കടപുഴകി വീണെങ്കിലും ആര്‍ക്കും പരുക്കേറ്റിട്ടില്ല.

സൗദിയില്‍ റിയാദ്, ദമ്മാം, ജിദ്ദ, തബൂക്ക്, ഖുറയ്യാത്ത്, അസീര്‍, സകാക, താഇഫ്, അറാര്‍, ഖസീം, ഹാഇല്‍, അല്‍ജൗഫ്, ജിസാന്‍, അല്‍ബാഹ എന്നിവിടങ്ങളിലാണ് ശൈത്യം രൂക്ഷമായത്.

പലയിടത്തും താപനില പൂജ്യത്തിന് താഴെയാണ്. മഞ്ഞുവീഴ്ച കാരണം ചില പ്രദേശങ്ങളില്‍ ഗതാഗത തടസ്സവും അനുഭവപ്പെട്ടു. തബൂക്കില്‍ കനത്ത മഞ്ഞുമഴ പെയ്തു. അറാറിലും തബൂക്കിലും ശൈത്യകാറ്റും ആഞ്ഞുവീഴുന്നുണ്ട്.

കാലാവസ്ഥാ മാറ്റം പലയിടങ്ങളിലും ജനജീവിതത്തെ സാരമായി ബാധിച്ചു. വ്യാപാര സ്ഥാപനങ്ങളില്‍ വൈകുന്നേരങ്ങളില്‍ തിരക്ക് കുറവാണ്. റിയാദ് പ്രവിശ്യയില്‍ മൂന്ന് ദിവസമായി കനത്ത തണുപ്പ് തുടരുകയാണ്. റിയാദില്‍ ഇന്നലെ താപനില 4 ഡിഗ്രി സെല്‍ഷ്യസായി താഴ്ന്നു.

കാലാവസ്ഥാ മാറ്റം തൊഴിലാളികളുടെ ആരോഗ്യത്തെ ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചു. തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് തണുപ്പ് പ്രതിരോധിക്കുന്ന വസ്ത്രങ്ങള്‍ തൊഴിലുടമകള്‍ വിതരണം ചെയ്യണമെന്നും മന്ത്രാലയം അറിയിച്ചു.പകര്‍ച്ച വ്യാധികള്‍ പടരാന്‍ സാധ്യതയുണ്ടെന്നും ഭക്ഷ്യശീലങ്ങളില്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്നും ആരോഗ്യ മന്ത്രാലയവും മുന്നറിയിപ്പ് നല്‍കി.

Top