തനിക്ക് സൗന്ദര്യമില്ലെന്ന് പറഞ്ഞ ത്രിപുര മുഖ്യമന്ത്രിക്ക് മറുപടി നല്‍കി മുന്‍ ലോകസുന്ദരി ഡയാന

ന്യൂഡല്‍ഹി: മുന്‍ ലോകസുന്ദരി ഡയാന ഹെയ്ഡന് ഇന്ത്യന്‍ സൗന്ദര്യമില്ലെന്ന് പറഞ്ഞ ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിന് മറുപടിയുമായി ഡയാന. ബിപ്ലബ് കുമാര്‍ ഉന്നതസ്ഥാനത്തിരിക്കുന്നയാളാണെന്നും എന്താണ് പറയുന്നത് എന്നതിനെക്കുറിച്ച് അദ്ദേഹത്തിന് ബോധ്യം വേണമെന്നും ഡയാന ഹെയ്ഡന്‍ പ്രതികരിച്ചു.

”ഇരുണ്ടനിറമായതിനാല്‍ കുട്ടിക്കാലം മുതല്‍ വിവേചനം നേരിടേണ്ടി വന്നിട്ടുണ്ട്. വിവേചനത്തിനെതിരായ പോരാട്ടത്തില്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. എന്റെ നേട്ടത്തില്‍ ജനങ്ങള്‍ക്ക് അഭിമാനമുണ്ട്. ഇരുണ്ടനിറമുള്ള ഇന്ത്യക്കാരിയായതില്‍ അഭിമാനിക്കുന്നയാളാണ് താന്‍. മന്ത്രിയുടെ പരാമര്‍ശം വേദനിപ്പിച്ചു”,ഡയാന ഹെയ്ഡന്‍ പറഞ്ഞു.

ലോകസുന്ദരിമാരില്‍ ഡയാന ഹെയ്ഡന് ഇന്ത്യന്‍ സൗന്ദര്യമില്ലെന്നായിരുന്നു ബിപ്ലബ് കുമാര്‍ ദേബിന്റെ പ്രസ്താവന. ഇന്ത്യന്‍ സൗന്ദര്യത്തെ പ്രതിനിധീകരിക്കുന്നത് ഐശ്വര്യ റായിയാണ് എന്നും അദ്ദേഹം പറഞ്ഞിരുന്നു.

Top