കിളച്ചപ്പോള്‍ കിട്ടിയത് അമൂല്യ രത്‌നം; അരക്കോടിയിലേറെ മൂല്യം വരുന്ന വജ്രക്കല്ലുമായ് കര്‍ഷകന്‍

diamond

തിരുപ്പതി: പാടത്ത് കിളച്ചുകൊണ്ടിരുന്ന കര്‍ഷകന് അരക്കോടിയിലേറെ മൂല്യം വരുന്ന വജ്രക്കല്ല് ലഭിച്ചു. ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ജില്ലയിലാണ് സംഭവം. 60 ലക്ഷത്തോളം രൂപ വില മതിക്കുന്ന കല്ലാണ് കര്‍ഷകന് കിട്ടിയത്. സ്ഥലത്തെ വജ്രവ്യാപാരിക്ക് കല്ല് വിറ്റ കര്‍ഷകന് 13.5 ലക്ഷം രൂപ ലഭിച്ചു.

കുര്‍ണൂല്‍ ജില്ലയില്‍ ഈ മണ്‍സൂണ്‍ കാലത്ത് ഇത് രണ്ടാം തവണയാണ് വജ്രക്കല്ല് ലഭിക്കുന്നത്. ജൂണ്‍ 12 ന് ജൊന്നാഗിരി ഗ്രാമത്തില്‍ ഒരു ആട്ടിടയന് അരക്കോടി ലക്ഷം വിലമതിക്കുന്ന വജ്രക്കല്ല് ലഭിച്ചിരുന്നു.

ഇന്ത്യയിലെ നാലാമത്തെ വലിയ നദിയായ കൃഷ്ണ നദിയുടെ തീരങ്ങള്‍ വജ്രക്കല്ലുകള്‍ക്ക് ഏറെ പ്രസിദ്ധമാണ്. ഗൊല്‍ക്കൊണ്ട ഡയമണ്ട് എന്ന് പ്രസിദ്ധിയാര്‍ജ്ജിച്ച ഈ കല്ലുകള്‍ക്ക് വേണ്ടി കൃഷ്ണ നദിയുടെ കൈവഴികളായ തുംഗഭദ്രയുടെയും ഹുന്ദ്രിയുടെയും തീരങ്ങളില്‍ കര്‍ഷകരും ഇതര സംസ്ഥാന തൊഴിലാളികളും താത്കാലിക കെട്ടിടങ്ങളില്‍ താമസിച്ച് വജ്രക്കല്ലുകള്‍ക്കായി തിരച്ചില്‍ നടത്താറുണ്ട്.്.

കുര്‍ണൂലിലെ ശരവണ സിംഹ സ്വാമി ക്ഷേത്രത്തോട് ചേര്‍ന്നാണ് വജ്രം കിട്ടാറുള്ളത്. വിജയനഗര സാമ്രാജ്യത്തിന്റെ തലവനായിരുന്ന ശ്രീ കൃഷ്ണദേവരായരും അദ്ദേഹത്തിന്റെ മന്ത്രിമാരും ഭൂമിക്കടിയില്‍ നിധിശേഖരം കുഴിച്ചിട്ടുണ്ടെന്നാണ് വിശ്വാസം.

Top