ധ്യാന്‍ ശ്രീനിവാസന്റെ ‘ഗൂഢാലോചന’ നവംബര്‍ മൂന്നിന് തിയേറ്ററുകളില്‍

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി തിരക്കഥ ഒരുക്കുന്ന ചിത്രം ഗൂഢാലോചന നവംബര്‍ 3ന് തിയേറ്ററുകളില്‍ എത്തും.

നവാഗതനായ തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിരഞ്ജന അനൂപാണ് നായികയായി എത്തുന്നത്.

ധ്യാന്‍ ശ്രീനിവാസനെ കൂടാതെ അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി, ഹരീഷ് കണാരന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മംമ്ത മോഹന്‍ദാസും ഗൂഢാലോചനയില്‍ ഒരു പ്രധാന വേഷം ചെയ്യുന്നു. ഇസാന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ അജാസ് ഇബ്രാഹിമാണ് സിനിമ നിര്‍മ്മിക്കുന്നത്.

കോഴിക്കോട്ടുകാരായ നാലു സുഹൃത്തുക്കളുടെ കഥയാണ് ഗൂഢാലോചന പറയുന്നത്.

Top