ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം ‘ലവ് ആക്ഷന്‍ ഡ്രാമ’; ഓണം റിലീസായി തിയേറ്ററുകളില്‍ എത്തും

ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ലവ് ആക്ഷന്‍ ഡ്രാമ’. നിവിന്‍ പോളിയേയും നയന്‍താരയേയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം ഓണം റിലീസായി തീയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ശ്രീനിവാസനും പാര്‍വ്വതിയും അഭിനയിച്ച ‘വടക്കുനോക്കി യന്ത്രം’ എന്ന ചിത്രത്തിലെ കഥാപാത്രങ്ങളുടെ പേരാണ് പുതിയ ചിത്രത്തില്‍ കഥാപാത്രങ്ങള്‍ക്ക് ധ്യാന്‍ നല്‍കിയിരിക്കുന്നത്. ദിനേശന്‍ ആയി നിവിന്‍ പോളി എത്തുമ്പോള്‍ ശോഭയായാണ് നയന്‍താര എത്തുന്നത്. അജു വര്‍ഗീസും വിശാഖ് സുബ്രഹമണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ധ്യാന്‍ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Top