സച്ചിന്‍ സണ്‍ ഓഫ് വിശ്വനാഥിന്റെ രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ചു

ധ്യാന്‍ ശ്രീനിവാസന്‍ നായകനായെത്തുന്ന സച്ചിന്‍ സണ്‍ ഓഫ് വിശ്വനാഥിന്റെ രണ്ടാം ഷെഡ്യൂള്‍ ആരംഭിച്ചു.

ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നു മുതല്‍ പുനലൂരിലാണ് നടക്കുന്നത്.

ഫഹദ് ഫാസില്‍ നായകനായ മണിരത്‌നം എന്ന ചിത്രത്തിലൂടെ എത്തിയ സന്തോഷ് നായരാണ് ചിത്രത്തിന്റെ സംവിധായകന്‍.

കുഞ്ഞിരാമായണം, അടി കപ്യാരെ കൂട്ടമണി, ഒരേ മുഖം, ഗൂഢാലോചന എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.

വെളിപാടിന്റെ പുസ്തകത്തിന് ശേഷം അന്നാ രാജന്‍ നായികയാകുന്ന സച്ചിന്‍ സണ്‍ ഓഫ് വിശ്വനാഥിന്റെ തിരക്കഥ രചിക്കുന്നത് എസ്.എല്‍. ജയസൂര്യയാണ്.

ജെ. ജെ. പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

രണ്‍ജി പണിക്കര്‍, ലാലു അലക്‌സ്, ഹരീഷ് കണാരന്‍, രമേശ് പിഷാരടി, ശരത് കുമാര്‍, രശ്മി ബോബന്‍, കെ. പി. എ.സി. ലളിത, ശ്രീലക്ഷ്മി എന്നിവരാണ് മറ്റ് താരങ്ങള്‍.

Top