ധ്യാന്‍ ശ്രീനിവാസന്‍ തിരക്കഥ ഒരുക്കുന്ന ‘ഗൂഢാലോചന’യുടെ പുതിയ പോസ്റ്റര്‍ എത്തി

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി തിരക്കഥ ഒരുക്കുന്ന ‘ഗൂഢാലോചന’യുടെ പുതിയ പോസ്റ്റര്‍ പുറത്ത്.

തോമസ് സെബാസ്റ്റ്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ മൂന്നിന് തിയേറ്ററുകളിലെത്തുകയാണ്.

ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ശ്രീനാഥ് ഭാസി തുടങ്ങിയവരാണ് ഗൂഢാലോചനയില്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്.

ലോഹം ഫെയിം നിരഞ്ജനയാണ് ധ്യാനിന്റെ നായികയായി എത്തുന്നത്.

മംമ്ത മോഹന്‍ദാസും ചിത്രത്തില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഇസാന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ അജാസ് ഇബ്രാഹിമാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Top