നിവിനും നയന്‍സും ഒരുമിക്കുമ്പോള്‍ എല്ലാ ആക്ഷനും കൃത്യമായ റിയാക്ഷന്‍ ഉണ്ടാകും

തെന്നിന്ത്യയിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര വീണ്ടും മലയാള സിനിമയിലേക്ക് എത്തുകയാണ്. ലൗ ആക്ഷന്‍ ഡ്രാമ എന്ന ധ്യാന്‍ ശ്രീനിവാസന്‍ ചിത്രത്തിലൂടെ നിവിന്‍ പോളിയുടെ നായികയായാണ് താരം തിരിച്ചെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ നയന്‍താരയുടെ അഭിനയത്തെ കുറിച്ച് പറയുകയാണ് ധ്യാന്‍ ശ്രീനിവാസന്‍.

നയന്‍താരയുടെ താരപദവി ഹാന്‍ഡില്‍ ചെയ്താല്‍ മറ്റു പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ല എന്നാണ് ഞാന്‍ തിരിച്ചറിഞ്ഞത്. നിവിനും നയന്‍താരയും ഒരുമിച്ചഭിനയിക്കുമ്പോള്‍ കെമിസ്ട്രിയെക്കാളും കൂടുതല്‍ ഫിസിക്‌സാണ് വര്‍ക്ക് ചെയ്തത്. എല്ലാ ആക്ഷനും കൃത്യമായ റിയാക്ഷന്‍. അതുകൊണ്ടുതന്നെ സിനിമയിലെ അവരുടെ പ്രണയത്തിലെ കെമിസ്ട്രിയില്ലായ്മ കൃത്യമായി കിട്ടിയെന്നും ധ്യാന്‍ പറയുന്നു.

Top