Dhuruvangal Pathinaaru – D16 Official Trailer

ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായി റഹ്മാന്‍ എത്തുന്ന ധ്രുവങ്കള്‍ പതിനാറ് എന്ന തമിഴ് ക്രൈം ത്രില്ലറിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. 22 കാരനായ കാര്‍ത്തിക് നരേനാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

നോണ്‍ ലീനിയര്‍ സ്വഭാവത്തില്‍ കഥ പറയുന്ന ക്രൈം ഡ്രാമയാണ് ധ്രുവങ്ങള്‍ പതിനാറ്. സുജിത് സാരംഗ് ക്യാമറയും ജേക്‌സ് ബിജോയ് സംഗീതവും നിര്‍വഹിക്കുന്നു.

തമിഴില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന റഹ്മാന്‍ ബില്ല, സിങ്കം എന്നീ ചിത്രങ്ങളില്‍ വില്ലന്‍ റോളില്‍ എത്തിയിരുന്നു.

മലയാളത്തില്‍ മുംബൈ പോലീസില്‍ മാത്രമാണ് രണ്ടാം വരവില്‍ റഹ്മാന് മികച്ച റോള്‍ ലഭിച്ചത്.

Top