ദേശീയ ചാമ്പ്യന്‍ ദ്യുതി ചന്ദ് ഇനി പ്യൂമയുടെ ബ്രാന്‍ഡ് അംബാസഡര്‍

കൊച്ചി: പ്യൂമയുടെ ബ്രാന്‍ഡ് അംബാസഡറായി ദേശീയ ചാമ്പ്യന്‍ ദ്യുതി ചന്ദിനെ തെരഞ്ഞെടുത്തു. ഇതു സംബന്ധിച്ച കരാറില്‍ താരം ഒപ്പുവച്ചതായാണ് വിവരം.

മുന്‍നിര സ്‌പോര്‍ട്‌സ് വെയര്‍ ബ്രാന്‍ഡായ പ്യൂമ ആദ്യമായാണ് ഒരു ഇന്ത്യന്‍ അത്ലറ്റിനെ ബ്രാന്‍ഡ് അംബാസഡറായി തെരഞ്ഞെടുക്കുന്നത്. അത്ലറ്റിക്‌സ് ലോകത്തിലെ വന്‍ താരങ്ങളുമായി ദ്യൂതി ചന്ദിനു കൈകോര്‍ക്കാനും പ്യുമ ഇതോടെ അവസരമൊരുക്കും.

ഒഡീഷയില്‍ നിന്നുള്ള ഈ 23കാരി നിരവധി രാജ്യാന്തര മത്സരങ്ങളില്‍ 100 മീറ്റര്‍ സ്പ്രിന്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു റിക്കാര്‍ഡുകളോടെ മെഡലുകള്‍ നേടിയിട്ടുണ്ട്. ആദ്യമായാണ് ഉസൈന്‍ ബോള്‍ട്ടിനെപ്പോലുള്ള അത്ലറ്റിക്‌സ് ഇതിഹാസ താരത്തോടൊപ്പം ബ്രാന്‍ഡ് സഹവര്‍ത്തിത്വത്തിനു അവസരം ലഭിക്കുന്നതെന്ന് ദ്യുതി ചന്ദ് പറഞ്ഞു. ഇന്ത്യയില്‍ പ്യൂമ ബ്രാന്‍ഡിനെ പ്രതിനിധീകരിക്കാന്‍ അവസരം ലഭിക്കുന്ന ആദ്യത്തെ അത്ലറ്റ് ആയി തെരഞ്ഞെടുത്തതില്‍ വളരെയേറെ നന്ദിയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Top