ദൃശ്യം 2 ടീസർ പുതുവർഷാരംഭത്തിൽ

ലയാള സിനിമയിൽ എല്ലാ അർഥത്തിലും വഴിതിരിവായ സിനിമയായിരുന്നു ജീതു ജോസഫ് മോഹൻലാൽ കൂട്ടുകെട്ടിൽ വന്ന ദൃശ്യം. ഇപ്പോൾ മലയാള സിനിമ പ്രേമികൾ ഏറെ കാത്തിരിക്കുന്നതും ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന് വേണ്ടിയാണ്. ദൃശ്യം പുറത്തിറങ്ങി ഏഴ് വർഷം തികഞ്ഞ ഇന്ന് സോഷ്യൽ മീഡിയ മുഴുവൻ ദൃശ്യം തരംഗം തന്നെ ആയിരുന്നു എന്ന് പറയാം. അതിന് പിന്നാലെ മോഹൻലാൽ തന്നെ ദൃശ്യം സെലിബ്രേഷനൊപ്പം ദൃശ്യം 2 ന്റെ പുതിയ വാർത്തയുമായി എത്തിയിരിക്കുകയാണ്.

ദൃശ്യം 2 ടീസറിന്റെ ഒരു ഫോട്ടോയാണ് മോഹൻലാല്‍ ഷെയര്‍ ചെയ്‍തിരിക്കുന്നത്. ടീസര്‍ എത്തുന്ന ദിവസവും പ്രഖ്യാപിച്ചിരിക്കുകയാണ്. വർഷങ്ങൾക്ക് മുൻപ്, ഡബ്ബിങ് സ്റ്റുഡിയോയുടെ മോണിറ്ററിൽ  ഇതുപോലൊരു റീൽ കാർഡ് ഞാൻ കണ്ടു. പിന്നീട് നടന്നത്, നിങ്ങൾക്കും എനിക്കും അറിയാവുന്ന ചരിത്രം. ദൃശ്യം ഇന്ന് ഈ ഡിസംബർ 19ന്. ദൃശ്യം നിങ്ങളിലേക്കെത്തിയിട്ട് 7 വർഷം തികയുന്ന ദിവസം, നിങ്ങളിലേക്ക് ഒരു റീൽ കാർഡ് കൂടെ. ദൃശ്യം 2 ടീസറിന്റെകാത്തിരിക്കാൻ ഇനി കുറച്ചു നാളുകൾ കൂടെ. ജനുവരി ഒന്നിന്.  പുതുവത്സര ദിനത്തിൽ ദൃശ്യം 2 ടീസർ നിങ്ങളിലേക്ക് എന്നാണ് മോഹൻലാല്‍ തന്റെ ഫേസ് ബുക്കിൽ കുറിച്ചത്.

Top