നാളെ മുപ്പത്തിയെട്ടാം പിറന്നാള്‍; ധോണിയുടെ സ്‌പെഷ്യല്‍ വീഡിയോ പുറത്തിറക്കി ഐസിസി

ഇന്ത്യന്‍ ക്രിക്കറ്റ് താരം മഹേന്ദ്ര സിംഗ് ധോണിയുടെ മുപ്പത്തിയെട്ടാം ജന്മദിനമാണ് നാെള. ഇതിനിടെ താരത്തെക്കുറിച്ച് ഒരു സ്‌പെഷ്യല്‍ വീഡിയോ പുറത്തിറക്കിയിരിക്കുകയാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍. തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഐസിസി ഈ വീഡിയോ പുറത്ത് വിട്ടത്.

ഇംഗ്ലണ്ട് സൂപ്പര്‍ താരങ്ങളായ ജോസ് ബട്‌ലര്‍, ബെന്‍ സ്റ്റോക്ക്‌സ് എന്നിവരും ഇന്ത്യന്‍ താരങ്ങളായ വിരാട് കൊഹ്ലി, ജസ്പ്രിത് ബുംറ എന്നിവരും ഈ വീഡിയോയില്‍ ധോണിയെക്കുറിച്ചുള്ള തങ്ങളുടെ ഓര്‍മ്മകള്‍ പങ്കുവെക്കുന്നുണ്ട്. ഒപ്പം ഗ്രൗണ്ടിലെ ധോണിയുടെ ചില മികച്ച നിമിഷങ്ങളും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top