ഇംഗ്ലണ്ട് പര്യടനത്തിലെ ധോണിയുടെ ബാറ്റിംഗ് ഫോം ആശങ്കപ്പെടുത്തിയിരുന്നു; മുഖ്യ സെലക്ടര്‍

മുംബൈ: കഴിഞ്ഞ വര്‍ഷത്തെ ഇംഗ്ലണ്ട് പര്യടനത്തിലെ ധോണിയുടെ ബാറ്റിംഗ് ഫോം ആശങ്കപ്പെടുത്തിയിരുന്നതായി സെലക്ടര്‍ എം എസ് കെ പ്രസാദ്. ധോണിയുടെ പ്രകടനം അന്ന് വലിയ വിമര്‍ശനം നേരിട്ടിരുന്നു.

വിക്കറ്റ് കീപ്പിംഗിലെ ധോണിയുടെ ഫോമില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ബാറ്റിങില്‍ ധോണിയുടെ ഫോം ചെറുതായി ഭയപ്പെടുത്തിയിരുന്നു. കൂടുതല്‍ മത്സരങ്ങള്‍ കളിച്ചാല്‍ ധോണി ഫോം വീണ്ടെടുക്കുമെന്ന് തങ്ങള്‍ക്കറിയാമായിരുന്നുവെന്നും കരിയറില്‍ ഉയര്‍ച്ചയും തകര്‍ച്ചയും സ്വാഭാവികമാണെന്നും എം എസ് കെ പ്രസാദ് പറഞ്ഞു.

ധോണിയില്‍ നിന്ന് മികച്ച പ്രകടനമാണ് എപ്പോഴും പ്രതീക്ഷിക്കുന്നത്. കരിയറിന്റെ ഈ ഘട്ടത്തിലും അതേ പ്രതീക്ഷയാണ് എല്ലാവരും പുലര്‍ത്തുന്നതെന്നും, വിരാട് കൊഹ്ലി പറഞ്ഞ പോലെ, വലിയ പ്രതീക്ഷകളാണ് ധോണിയിലുള്ളത്. യുവതാരമായിരുന്നപ്പോള്‍ മികച്ച ബാറ്റിംഗ് കാഴ്ചവെച്ചത് മുതല്‍ ഇപ്പോഴത്തെ മഹിയെ വരെ തങ്ങള്‍ക്കറിയാം. എന്നാല്‍ അയാളുടെ ആയുധങ്ങള്‍ നശിച്ചതായി ചിലര്‍ കരുതുന്നതായും മുഖ്യ സെലക്ടര്‍ പറഞ്ഞു.

Top