ധോണിയെ പിന്തുണച്ച് ഒസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോ രംഗത്ത്

വേള്‍ഡ് കപ്പ് ക്രിക്കറ്റില്‍ നിന്ന് ഇന്ത്യ പുറത്തായതിന് പിന്നാലെ ധോണിക്കെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ധോണി ബാറ്റിംഗില്‍ മെല്ലപ്പൊക്കാണെന്നും വിക്കറ്റിനിടയിലെ ഓട്ടത്തിന് പഴയ വേഗമൊന്നും ഇല്ലെന്നുമൊക്കെയായിരുന്നു വിമര്‍ശനങ്ങള്‍. എന്നാല്‍ ധോണിയെ പിന്തുണച്ച് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് വോ രംഗത്തെത്തി. കിവീസിനെതിരെ റണ്ണൗട്ടായില്ലായിരുന്നില്ലെങ്കില്‍ ധോണി ആ മത്സരം ജയിപ്പിച്ചേനേയെന്ന് അദ്ദേഹം പറഞ്ഞത്.

ഏകദിന ക്രിക്കറ്റിലെ മികച്ച താരമാണ് ധോണി. ധോണിയൊരു മികച്ച കളിക്കാരന്‍ അല്ലായിരുന്നുവെങ്കില്‍ അദ്ദേഹം എന്താണു ചെയ്യുന്നതെന്നു നിങ്ങള്‍ സംശയിക്കില്ലായിരുന്നു. മധ്യനിരയില്‍ ധോണിയുള്ളപ്പോള്‍ അദ്ദേഹം നിങ്ങള്‍ക്ക് അവസരങ്ങള്‍ നല്‍കുന്നു. അവിടെ ധോണിയില്ലെങ്കില്‍ യാതൊരു വിജയസാധ്യതയും കാണില്ലായിരുന്നു. അദ്ദേഹത്തില്‍ തനിക്ക് ഇപ്പോഴും വിശ്വാസമുണ്ടെന്നും സ്റ്റീവ് വോ പറഞ്ഞു.

Top