ജീവന് ഭീഷണി ; ധോണിയുടെ ഭാര്യ ആയുധ ലൈസന്‍സിന് അപേക്ഷ നല്‍കി

dhoni

റാഞ്ചി: ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഭാര്യ സാക്ഷി സിംഗ് റാവത്ത് ആയുധ ലൈസന്‍സിന് അപേക്ഷ നല്‍കി. താന്‍ വീട്ടില്‍ മിക്കപ്പോഴും തനിച്ചായതിനാല്‍ ഭീഷണിയുണ്ടെന്ന് കാണിച്ചാണ് സാക്ഷി അപേക്ഷ നല്‍കിയിരിക്കുന്നത്.

പിസ്റ്റള്‍ അല്ലെങ്കില്‍ 0.32 റിവോള്‍വര്‍ കയ്യില്‍ കരുതാനാണ് സാക്ഷി അനുമതി തേടിയത്. കാലതാമസം കൂടാതെ തന്നെ ലൈസന്‍സ് അനുവദിക്കണമെന്ന് സാക്ഷി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 2010ല്‍ 9 മില്ലീമീറ്റര്‍ പിസ്റ്റള്‍ ആയുധങ്ങള്‍ക്ക് ധോണിക്ക് ലൈസന്‍സ് നല്‍കിയിരുന്നു.

Top