കാറിന്റെ നമ്പര്‍ പ്ലേറ്റില്‍ പോലും ധോണി മയം; ആ സ്വപ്പന സുന്ദരി ലോസ് ആഞ്ചലസിലാണ്

ധോണിയോട് ആരാധകര്‍ക്കുള്ള സ്‌നേഹം പറഞ്ഞറിയിക്കാനാവാത്തത്രയുമാണ്. പലപ്പോഴും അതിരു കടന്ന രീതിയില്‍ അത് ആരാധകര്‍ പ്രകടിപ്പിക്കുന്നതിന് ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചിട്ടുണ്ട്. കളിക്കിടെ സുരക്ഷാ വലയം ഭേദിച്ച് ധോനിക്കടുത്തേക്ക് എത്തിയിട്ടുണ്ട് ആരാധകര്‍ പലവട്ടം. എന്നാല്‍ ഇപ്പോള്‍ അതിനേക്കളൊക്കെ അപ്പുറമായി ധോണിയുടെ ഒരു വിദേശി ആരാധകനെക്കുറിച്ചാണ് സേഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

തന്റെ കാറിന്റെ നമ്പര്‍ പ്ലേറ്റില്‍ എംഎസ് ധോണി എന്ന് എഴുതിവെച്ചാണ് ഈ വിദേശി ആരാധകന്‍ ധോനിയോടുള്ള ആരാധന വ്യക്തമാക്കുന്നത്. ലോസ് ആഞ്ചലസിലാണ് സംഭവം. ഒരു ചുവപ്പ് കാറിന്റെ നമ്പര്‍ പ്ലേറ്റില്‍ എംഎസ് ധോണി എന്ന് എഴുതിയിരിക്കുന്ന ചിത്രം മറ്റൊരു ആരാധകനാണ് ട്വീറ്റ് ചെയ്തത്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്നിലേക്ക് ഇതെത്തിയതോടെ സംഭവം വൈറലായി. അപ്പോള്‍ ‘ആ സൊപ്പന സുന്ദരി ലോസ് ആഞ്ചലസിലാണല്ലേ’ എന്നായിരുന്നു ഫോട്ടോ റീട്വീറ്റ് ചെയ്ത് ചെന്നൈ കുറിച്ചത്.

ധോണിയോട് ഇത്രയധികം സ്‌നേഹമുള്ള ആ വിദേശ ആരാധകനാരെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. എങ്കിലും ഈ ചിത്രം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞ. ക്രിക്കറ്റിന് പുറത്ത ഒഴിവ് സമയം ആഘോഷിക്കുകയാണ് ധോനി ഇപ്പോള്‍. രഞ്ജി ട്രോഫിയിലെ ജാര്‍ഖണ്ഡ് ടീമിലും ധോണി ഭാഗമല്ല.

Top